Freitag, 17. Oktober 2008

ദേവലോകം 2

ഒരു പത്തടി ഓടിയിട്ട് ഞാന്‍ അവിടെ നിന്നു. അല്ല ഇങ്ങനെ ഓടിയിട്ട് എന്ത് കിട്ടാനാ? ഏതായാലും ഞാന്‍ ചത്തതല്ലേ... ഇതില്‍ കൂടുതല്‍ എനിക്കിനി എന്ത് സംഭവിക്കാന്‍?. പിന്നെ നേരത്തെ ചിരിച്ചത് ആരാണെന്ന് അറിയണമല്ലോ. ആഹാ... അത്രക്കായോ... മനുഷ്യന്മാരെ പേടിപ്പിക്കുന്നതിനു ഒരു അതിരൊക്കെയില്ലെ

"ആരാ... അത്..."

അല്പം പേടി ഇല്ലാതില്ല. വെറുതെ ആളും തരവും അറിയാതെ നമ്മള്‍ വെല്ലു വിളിച്ചിട്ട് എന്തിനാ വേലിയിലും വെയിലത്തും മര്യാദക്ക് കിടക്കുന്ന പാമ്പിനെ വെറുതെ എടുത്തു കോ...

നോ.. നോ...

കൊട്ടപ്പുറത്ത് വെക്കുന്നത്...

പതുക്കെ അവിടെ നിന്നും എത്തി വലിഞ്ഞു ശബ്ദം കേട്ടിടത്തേക്ക് നോക്കി... പക്ഷെ ആരെയും കാണുന്നില്ലല്ലോ... പിന്നെ ആരാ അവിടെ നിന്നും ചിരിച്ചത്?. ചുറ്റും പുകച്ചുരുള്‍ അല്ലാതെ വേറെ ഒന്നും കാണാനില്ല. ഇനി എനിക്ക് തോന്നിയതാണോ?. ഏതായാലും തിരിച്ചു പോയി നോക്കാം. ഏത് നിമിഷത്തിലും ഒരു ആക്രമണം പ്രതീക്ഷിച്ചു വേണം ഓരോ അടിയും മുന്നോട്ട് വെക്കാന്‍.

ഇത്രയും വിധഗ്തമായി ശബ്ദം ഉണ്ടാക്കാതെ നടക്കാന്‍ അറിയാം എന്നരിയമായിരുന്നെന്കില്‍ ഞാന്‍ വല്ല പട്ടാളത്തിലും പോയി ചേര്‍ന്നേനെ.

വീണ്ടും ഗെയിറ്റ് കടന്നു അകത്തെത്തി.

ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു.

ഇല്ല ആരുമില്ല.

ഏതായാലും കുറച്ചുകൂടി മുന്‍പോട്ടു പോയി നോക്കാം. ആരെയെന്കിലും കാണാതിരിക്കില്ല. അടുത്ത ഒരടി മുന്‍പോട്ടെടുത്തു വെക്കുകയും പെട്ടന്ന് വീണ്ടും ഒരു ശബ്ദം.

"നില്‍ക്കവിടെ..."

"ഹെ? ഇതാരപ്പാ..." ചുറ്റും വീണ്ടും ആരെയും കാണുന്നില്ല... "ദാ നിന്നേ..."

"ആരാണ് നിങ്ങള്‍?"

"ഞാനോ? ഞാന്‍ കണ്ണന്‍. നിങ്ങളാരാ?"

"ഹാഹാഹാ... ഇവിടെ വന്നിട്ട് ഞാന്‍ ആരാണെന്നോ. മകനെ നീ ഇപ്പൊ സ്വര്‍ഗതിന്റെയും നരകതിന്റെയും ഇടയില്‍ ഉള്ള ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. ഇവിടെ വെച്ചാണ് തീരുമാനിക്കുന്നത് ആര് എങ്ങോട്ട് പോകണം എന്നുള്ളത്. പക്ഷെ നീ എങ്ങനെ ഒറ്റക്ക് ഇവിടെ എത്തി? സാധാരണാ യമദേവന്റെ കിന്കരന്മാരാനല്ലോ ഇവിടെ ആളുകളെ കൊണ്ടു വരുന്നത്. നീ എങ്ങനെ ഒറ്റക്ക് ഇവിടെത്തി?."

"അതൊക്കെ പറയാം... ആദ്യം നിങ്ങള്‍ ആരാണെന്ന് പറ... എന്നിട്ട് ആദ്യം നിങ്ങള്‍ എന്റെ മുന്നില്‍ വാ. അല്ലാതെ ഞാന്‍ ഇതാരോടെന്നു വെച്ചിട്ടാ വര്‍ത്താനം പറയുന്നത്. "

"ഇനി പറയൂ... നീ എങ്ങനെ ഇവിടെത്തി?"

"നിങ്ങലാധ്യം മുന്നിലേക്ക് വാ മനുഷ്യാ... ഇതു കൊറേ നേരമായല്ലോ ഒരുമാതിരി ആളെ വടിയാക്കാന്‍ തുടങ്ങിയിട്ട്. നിങ്ങള്‍ എന്റെ മുന്നില്‍ വരുന്നോ അതോ ഞാന്‍ നിങ്ങളുടെ മുന്നില്‍ വരണോ?"

"ഞാന്‍ പിന്നെ എന്താ നിന്റെ തലേല്‍ ആണോ കേറി ഇരിക്കുന്നത്. താഴേക്ക് നോക്കെടാ ശവി... മ്മ് മ്മ്... ക്ഷമിക്കൂ മകനെ. പെട്ടന്ന് കണ്ട്രോള്‍ വിട്ടു പോയി. ഞാന്‍ നിന്റെ മുന്നില്‍ തന്നെ നില്‍പ്പുണ്ട്‌."

ഞാന്‍ താഴേക്ക് നോക്കിയപ്പോ കണ്ടത് ഒരു രണ്ടടി പൊക്കത്തില്‍ ഉള്ള ഒരു ചെറിയ മനുഷ്യന്‍. പക്ഷെ വസ്ത്രങ്ങള്‍ എല്ലാം ഇപ്പഴത്തെ സീരിയലുകളിലെ പോലെ... വെല്യ മാലയും. ഒരു ഷാള്‍ പോലെ ചുവപ്പ് നിരത്തില്‍ ഉള്ള എന്തോ ഒരു തുണി കഴുത്തി കൂടി ഇട്ടു അത് കയ്യില്‍ ഒരു ചുറ്റുചുറ്റി ഇട്ടിരിക്കുന്നു. ഏതായാലും ആള് ചെറുതാണെങ്കിലും കിടു സെറ്റപ്പ് ആയിട്ടുണ്ട്‌.

"അല്ലാ ഇതാരാണപ്പാ... കാലന്റെ കാല് വെട്ടി മാറ്റിയ വേര്ഷനോ?"

"പറയൂ മകനെ നിനക്ക് എന്താണ് അറിയണ്ടിയത്."

"അല്ലാ സാമി... നിങ്ങള്‍ ആരാ?"

"ഹാഹാ ചന്ത്രഭാനൂ..."

"ഹാ ഹാ ചന്ത്രഭാനൂവോ? ഹാ ഹാ എന്താ ഇനിഷ്യല്‍ ആണോ?"

"അല്ലാ എന്റെ പേരാണ് ചന്ത്രഭാനൂ. ഇവിടെ ചിത്രഗുപ്തന്‍ സാറിന്റെ പി.എ ആണ്."

"ഹൊ തന്റെ വര്‍ത്താനം പെരുമാട്ടോം കേട്ടപ്പോ ഞാന്‍ വിചാരിച്ചു ഇയാളിവിടുത്തെ വെല്യ മൊതലാളി ആയിരിക്കുമെന്ന്. അപ്പം ചിത്രഗുപ്തന്റെ സൈടാനല്ലേ... ശരി സൈടെന്കില്‍ സൈഡ്... ചന്ത്രഭാനൂ... ആക്ച്വലി എന്താ സംഭവം... ഞാന്‍ എങ്ങനെ ഇവിടെ എത്തി?. "

"അത് ശെരി അപ്പം തനിക്കും ഒന്നും അറിയില്ലേ. ഈ ചോദ്യം തന്നെ അല്ലെ ഞാന്‍ തന്നോടും ചോദിച്ചത്. താന്‍ ഇവിടെ എങ്ങനെ എത്തി?."

"ആഹാ... അതെനിക്കരിയാവയിരുന്നെന്കില്‍ ഞാന്‍ തന്നോടു ചോദിക്കുമോ ഞാന്‍ എങ്ങനെ ഇവിടെതീന്നു? എനിക്കങ്ങു നേരിട്ടു പറഞ്ഞാ പോരെ ഞാന്‍ എങ്ങനിവിടെതീന്നു?. ഇത് നല്ല കൂത്ത്."

"ഹൂ.... കണ്ഫ്യൂഷന്‍ കണ്ഫ്യൂഷന്‍... കണ്ണാ... ആക്ച്വലി ആരും ഇവിടെ ഒറ്റക്ക് വരാറില്ല. യമദേവന്റെ കിന്കരന്മാരാന് ആത്മാക്കളെ ഇങ്ങോട്ട് കൊണ്ടു വരുന്നത്. ഇതിപ്പോ ആദ്യത്തെ സംഭവമാ ഒരാത്മാവ് കിന്കരന്മാരെ കൂടാതെ ഇവിടെ എത്തിയത്."

"എന്താ പറഞ്ഞെ? കിന്കരന്മാരോ??? എന്നിട്ട് ഞങ്ങളുടെ നാടിലെ സീരിയലില്‍ ഒക്കെ കാണിക്കുന്നത് യമദേവന്‍ നേരിട്ടു വരുന്നതാണല്ലോ കൊണ്ടു പോകാന്‍?... വെറുതെ മനുഷ്യനെ പറ്റിക്കരുത് കേട്ടോ.."

"പണ്ടൊക്കെ അങ്ങനെ ആയിരുന്നു... പക്ഷെ ഇപ്പം എല്ലാം മാറിയില്ലേ... ഇവിടെയും കംപ്യുട്ടര്‍ വന്നില്ലേ.. യമദേവന്‍ ഇപ്പൊ സിംഹാസനത്തില്‍ ഇരുന്നു തന്റെ പേര്‍സണല്‍ കംപ്യുട്ടര്‍ വഴി ഓരോന്നും നടത്തുന്നത്. "

"ആജാ നച്ചലെ ആജാ നച്ചലെ... ആജാ നച്ചലെ ആജാ നച്ചലെ.."

"എസ്സുസ്മി..." ചന്ത്രഭാനൂ ഒരു വിരല്‍ പൊക്കി കാണിച്ചു പറഞ്ഞു.

"ഹലോ... അതെ ചന്ത്രഭാനൂ ഹിയര്‍... ആര് ചിത്രഗുപ്തന്‍ സാറോ... ഇല്ല. പുള്ളി ഒരാഴ്ചയായിട്ട് അവധിയിലാ... എന്താ കാരണം എന്നോ... ഒന്നും പറയണ്ട ആശാനെ, പുള്ളിടെ കണക്കൊക്കെ എഴുതികൊണ്ടിരുന്ന ലാപ്ടോപ് ഇല്ലേ? ആഹ് അത് തന്നെ... അതില്‍ എന്തോ വയറസ് കേറി പോലും. ഒരാഴ്ചയായിട്ട് ഏതായാലും ആ സാധനം ഓടുന്നില്ല... അത് കൊണ്ടു പുള്ളി പഴയ കണക്കു പുസ്തകം തപ്പിക്കൊണ്ടിരിക്കുവ... കമ്പ്യൂട്ടര്‍ കിട്ടിയപ്പോ എടുതെരിഞ്ഞതല്ലേ എവിടെയാ പോയി വീണതെന്ന് ആര്‍ക്കറിയാം... ഓഹ് ശെരി ശെരി... ഇല്ലാ ഞാന്‍ പറഞ്ഞോളാം... ഓക്കേ ഓക്കേ... ബൈ"

ഇതെല്ലാം കണ്ടു വാ ഒരു ഗുഹാമുഖം പോലെ തുറന്ന ഇരിപ്പില്‍ അവിടെ നില്‍ക്കാനെ എനിക്ക് തോന്നിയുള്ളൂ.

"ടോ... ടോ... ഇയാളിത് എന്ത് കണ്ടോണ്ടിരിക്കുവാ... ടോ..."

സൈഡില്‍ നിന്നും ഒള്ള തട്ട് കൊണ്ടു പെട്ടന്ന് ഞെട്ടി അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഞാന്‍ എന്താ ഈ കണ്ടത്?... നേരത്തെ കേട്ട പാട്ടു ചന്ത്രഭാനുവിന്റെ മൊബൈലില്‍ നിന്നും കേട്ടത്. ഇവിടെയും മോബിലോ? ഇനി എന്തൊക്കെ കാണണം എനിക്ക്...

Keine Kommentare: