Donnerstag, 16. Oktober 2008

ദേവലോകം 1

ഈ കായലിന്റെ തീരത്ത് വന്നിരിക്കാന്‍ എന്ത് രെസമാണ്. കാറ്റത്ത് തുള്ളിക്കളിക്കുന്ന ഇലകള്‍ എന്നോട് വിശേഷങ്ങള്‍ പറയുകയാണോ?. കായലിലെ ഓരോ ചെറു ഓളങ്ങളും ഓരോ തവണയും വാശിയോടെ എന്റെ കാലില്‍ വന്നു തൊടാന്‍ ശ്രമിക്കുന്നുണ്ടോ? അസ്തമയ സൂര്യന്റെ മഞ്ഞ കലര്ന്ന ആ ചുവപ്പ്... ഒരു കണക്കിന് നോക്കിയാല്‍ എത്ര സുന്ദരമാണീ ലോകം. പക്ഷെ ആര്ക്കും വേണ്ടാത്ത ഞാന്‍ എന്തിന് വെറുതെ ഈ ലോകത്തിനൊരു ഭാരമായി ഇരിക്കണം?. ഇത് തന്നെ പറ്റിയ അവസരം. ആരും അടുത്തെങ്ങും ഇല്ല. ഈ ലോകമേ നിന്നോട് വിട. ആക്ച്വലി ജീവിച്ചു കൊതി തീര്‍ന്നില്ല. ആഹ് സാരമില്ല ഇത്രയും നാള്‍ ജീവിച്ചില്ലേ. അത് മതി. ബാക്കി ഇനി അടുത്ത ജന്മം ഉണ്ടെന്കി അപ്പൊ ആവാം.

കല്ലിന്റെ മുകളില്‍ കേറി നിന്നു ചാടണോ അതോ ഇവിടെ നിന്നു കൊണ്ടു തന്നെ ചാടിയ മതിയോ?. എന്തിന് വെറുതെ റിസ്ക് എടുക്കണം? ഇവിടെ നിന്നു തന്നെ ചാടാം. ഇനി കല്ലിന്റെ മുകളില്‍ കേറി കാലൊടിഞ്ഞു ആശുപത്രിയില്‍ എങ്ങാനും പോകണ്ടി വന്നാല്‍ പിന്നെ അത് മതി. മനസ്സിന്റെ അകത്തളത്തില്‍ നിന്നും ആരോ വേണ്ട വേണ്ട എന്ന് പറയുന്നുണ്ടോ? എന്ത് കുന്തമായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു .

വാണ്‍

റ്റു

ത്രീ



"ബ്ലും..."



ഇപ്പൊ നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും എന്താ സംഭവം എന്ന് അല്ലെ? ആരും വിഷമിക്കണ്ട. എന്റെ പേരു കണ്ണന്‍, ഞാന്‍ ആത്മഹത്യ ചെയ്തതാണ് ഇപ്പൊ കണ്ടത്. വെറും ആത്മഹത്യ അല്ലാ... കായലില്‍ ചാടി ആവിശ്യത്തിന് വെള്ളം കുടിചോണ്ടുള്ള മരണം. അതിനൊരു കാരണം ഒണ്ടു. ഞാന്‍ ഒരു ചിട്ടി നടത്തിയിരുന്നു. പക്ഷെ എന്റെ യോഗം കൊണ്ടു അത് പൊട്ടി. ആരെയും പറ്റിക്കണമെന്നു എനിക്ക് ആഗ്രഹം ഇല്ലായിരുന്നു. പക്ഷെ ആ ഒരു കാര്യം നാട്ടുകാരോട് പറഞ്ഞാ മനസ്സിലാവണ്ടേ. ചിട്ടിക്കായി മേടിച്ച ക്യാഷ് എല്ലാം ഞാന്‍ എന്റെ ഒരു സുഹൃത്തിനെ എല്പ്പിച്ചതാ. ആ വൃത്തികെട്ടവന്‍ അത് നല്ല പലിശ മേടിച്ചു തരാം, ഇരട്ടി ആക്കി തരാം എന്നൊക്കെയുള്ള മോഹന വാഗ്ദാന്ങള്‍ ഒക്കെ തന്നു എന്നെ പാലം വലിച്ചു. ഇപ്പം അവനും ഇല്ല ക്യാഷും ഇല്ല. നാട്ടുകാരോട് ഉത്തരം പരയണ്ടിയത് ഞാനും. ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നത് കൊണ്ടു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്കെന്കിലും കുറച്ചു സമാധാനം കിട്ടുമല്ലോ. ഞാന്‍ കാരണം എന്ത്രയെന്നു വെച്ചാ അവരും തെറി കേള്‍ക്കുന്നത്. ഇന്നലെ കൂടി മേടെലെ സാലിചെച്ചി വന്നു പ്രാകിയിട്ടു പോയതേ ഒള്ളൂ. നീ വെള്ളം ഇറങ്ങാതെ ചാവൂടാ എന്ന്. ആ ഒരു ഒറ്റ വെല്ലു വിളിയുടെ പുറത്താണ് കായലില്‍ തന്നെ ചാടാന്‍ തീരുമാനിച്ചത്. അതാവുമ്പോ ആവിശ്യത്തിന് വെള്ളം ഇറങ്ഗൂലോ... ഇല്ലായിരുന്നെന്കില്‍ വല്ല വിഷവും മേടിച്ചു അടിച്ചിട്ട് മര്യാദക്ക് വീട്ടില്‍ തന്നെ കിടന്നു മരിച്ചേനെ. ഇനി ഇപ്പം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലല്ലോ. കാരണം ഞാന്‍ മരിച്ചു പോയില്ലേ. ഇപ്പം നിങ്ങള്‍ കരുതുന്നുണ്ടാവും ചത്തവന്‍ എങ്ങനാടാ മിണ്ടുന്നതെന്ന്. അതല്ലേ അതിത്നെ രസം. ചത്തു കഴിഞ്ഞാല്‍ ഒന്നും അറിയണ്ട എന്ന് കരുതിയ ഞാന്‍ വല്യകാര്യത്തില്‍ ചത്തത്. പക്ഷെ ദെ ഞാന്‍ ഇപ്പൊ മേഘങ്ങള്‍ക്കിടയില്‍ കൂടി എങ്ങോട്ടോ പോവുകയാ... എങ്ങോട്ടാണെന്ന് ഒരു ഐഡിയയും ഇല്ല. ഇവിടെ ഒള്ളവന്മാര്‍ക്ക് എന്നാ പിന്നെ ഒരു ബോര്‍ഡ് എങ്ങാനും വെക്കാന്‍ മേലെ?. ഇതു ചുമ്മാ മനുഷ്യനെ മെനക്കെടുത്താന്‍. ഇതെവിടോട്ടാ ഞാന്‍ ഈ പോണത്? എന്ഗോട്ടനെന്കിലും ഇവിടെ നിന്നും താഴേക്ക് നോക്കാന്‍ നല്ല രസമുണ്ട്. ലോകം മുഴുവന്‍ ചെറിയ പൊട്ടു പോലെ. ഏതായാലും ഒരു ഫ്ലെഇടില്‍ ഇരിക്കുന്നത് പോലെ. പെട്ടന്ന് ആരോ പുറകില്‍ ഇരുന്നു കയറിട്ടു വലിച്ചത് പോലെ നിന്നു.

"ആരാടാ ബ്രയ്ക് ഇട്ടത്? പറഞ്ഞിട്ടിടണ്ടേ? ഇപ്പൊ ഞാന്‍ താഴേക്ക് പോയെനെല്ലോ?"

മുന്നില്‍ ഒരു വലിയ ഗെയിറ്റ്. ഇരു വശത്തേക്കും നോക്കെത്താ ദൂരത്ത് മതിലും. വെറുതെ അല്ല ബ്രെയിക്ക് ഇട്ടത്. ഇല്ലായിരുന്നെന്കില്‍ വന്ന സ്പീഡില്‍ ഈ ഗെയിട്ടിനിട്ട് ഇടിച്ചു വീണ്ടും മരിച്ചേനെ.. ഹൊ. ഭാഗ്യം. ഇനിയിപ്പം ഈ ഗെയിറ്റ് എങ്ങനെ തുറക്കും?. കോളിംഗ് ബെല്‍ ഒന്നും കാണുന്നുമില്ല. മുട്ടി നോക്കാം.

ടക് ടക് ടക്...

"ഹല്ലോ... ആരുമില്ലേ? ആരെങ്കിലും വന്നീ ഗെയിറ്റൊന്നു തുറക്കണേ. ഒരാള്‍ ഇവിടെ പുറത്തു നില്‍പ്പുണ്ട്‌... ഹലോ..."

ടക് ടക് ടക്...

...

...

ട്ര്ര്ര്‍ര്ര്ര്‍ ര്ര്ര്ര്‍

"ആഹ ആരോ ഗെയിറ്റ് തുറക്കുന്നുണ്ടല്ലോ. ആധ്യായിട്ടു വരുന്നതല്ലേ നല്ലൊരു ഇമ്പ്രഷന്‍ ഉണ്ടാക്കണം. കേറി ചെല്ലുംബഴെ ഒരു ഷയ്ക്ക്ഹാന്‍ഡ് ഒക്കെ കൊടുത്ത് തുറന്ന ആളെ ഒന്നു കയ്യില്‍ എടുക്കാം. "

ഒരു ചിരിയും മുഖത്ത് ഫിറ്റ് ചെയ്തു ഗെയിറ്റ് തുറന്ന ആളെ കാണാന്‍ കൊതിയോടെ നിന്നു. പക്ഷെ നിരാശയായിരുന്നു ഫലം... ഗെയിറ്റ് ഓട്ടോമാറ്റിക് ആയിട്ടാണ് തുറന്നത്.

കൊള്ളാല്ലോ സെറ്റപ്പ് എന്നും മനസ്സില്‍ ഓര്ത്തു പതിയെ ഇരു വശത്തേക്കും ഒളിച്ചു നോക്കി പതിയെ അകത്തേക്ക് കയറി. ചുറ്റും പുക മാത്രം. ആരെയും കാണുന്നില്ല. ഇത് സംഭവം എവിടാ? സ്വര്‍ഗമോ അതോ നരകമോ? ഒരു പിടിയും കിട്ടുന്നില്ലല്ലോ. ഏതായാലും കുറച്ചൂടെ മുന്നോട്ടു പോയി നോക്കാം. എന്താ സംഭവം എന്നറിയല്ലോ... ഓരോ ചുവടും വളരെ സൂക്ഷിച്ചു വേണം വെക്കാന്‍... എപ്പോ വേണമെങ്കിലും ഒരു ആപത്ത് മുന്നില്‍ വരാം...

"ഹാഹാ ഹാഹാ..."

പറഞ്ഞു തീര്‍ന്നില്ല എട്ടു ദിക്കും പൊട്ടുമാറ്‌ ഒരു അട്ടഹാസം...

"എന്റെയമ്മോ..." എന്നലറി കൊണ്ടു തിരിഞ്ഞോടാന്‍ അല്ലാതെ വേറെ ഒന്നിനും എനിക്ക് പറ്റിയില്ലാ...