എന്റെ കൃഷ്ണാ... ഞാന്‍ എന്താ ഈ കണ്ടത്... ചന്ദ്രഭാനുന്റെ കയ്യില്‍ മൊബൈല്‍... ഏതായാലും ഞാന്‍ ഞെട്ടിയത് പുറത്തു കാണിക്കണ്ട...
"അല്ലാ ചന്ദ്രഭാനൂ... ആരാ വിളിച്ചത്?"
"ഓഹ് അതോ? അത് സ്വര്‍ഗത്തീന്നാ... അങ്ങോട്ട് ആരെയും കാണുന്നില്ലല്ലോ, എന്താ ഇവിടെ കാലന്‍ വല്ല ഹോളിടെയ്സിനും പോയോ എന്നറിയാന്‍ ഇന്ദ്രന്‍ വിളിച്ചതാ..."
"അത് ശെരി... അപ്പം ഇവിടെയും മൊബൈലും കമ്പ്യുട്ടറും ഒക്കെ ആയി അല്ലെ..."
"പിന്നേ.. ആയോന്നോ... അതൊക്കെ പണ്ടേ ആയി... അത് കൊണ്ടു ഇപ്പം ഭൂമിയില്‍ നിന്നും ഇപ്പൊ കംപ്യുട്ടര്‍ പഠിച്ചവരെ അല്ലെ കൂടുതലായി ഇങ്ങോട്ട് വിളിപ്പിക്കുന്നത്... ഇവിടുത്തെ പണിക്കും ആള് വേണ്ടേ..."
"ആഹാ... അപ്പം അവിടെ ഒള്ള പാവപ്പെട്ട പിള്ളേര്‍ക്ക് ജോലിയുടെ പേരില്‍ ടെന്‍ഷന്‍ കൊടുത്തു അവസാനം ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നത് നിങ്ങള്‍ ആണല്ലേ?"
"അയ്യോ അത് ഞാനല്ലാ... യമദേവന്‍ അല്ലെ... ഞാന്‍ പുള്ളീടെ വെറും പി. എ. മാത്രം."
"അപ്പം അങ്ങനെയാണ് പട്ടാമ്പി റെയില്‍വെ സ്റേഷന്‍ ഉണ്ടായത്.."
"ങേ... പട്ടാമ്പിയില്‍ എപ്പോഴാ റെയില്‍വേ സ്റേഷന്‍ ഉണ്ടായത്??? ഞാന്‍ അറിഞ്ഞില്ലല്ലോ."
"എടൊ മരമണ്ടാ... അതൊരു ബനാനാ ടോകാ..."
"ഓ അങ്ങനെ... ശെരി ശെരി... അല്ല കണ്ണാ... നീ എങ്ങനെ ഇവിടെ എത്തി... അത് ഇതവരെ പറഞ്ഞില്ലല്ലോ?"
"എടൊ ഇയാളിത് ഇവിടുത്തെ പി.എ. ആണ്? പി.എ.-ന്നൊക്കെ പറയുമ്പോ യമ ദേവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണ്ടേ? ഇത് ചുമ്മാ... ആഹ് അതെന്തെന്കിലും ആവട്ടെ... ഞാന്‍ ആത്മഹത്യ ചെയതതാടോ... അവിടെ നിന്നിട്ട് വെല്യ കാര്യമോന്നുമില്ലന്നു തോന്നി... അത് കൊണ്ടു കായലില്‍ ചാടി ചത്തു..."
"അങ്ങനെ വരാന്‍ വഴിയില്ലല്ലോ... ആത്മഹത്യ ചെയ്താലും കിന്കരന്മാരാന് ഇങ്ങോട്റെക്ക് കൊണ്ടു വരാറുള്ളത്... വന്ന ഒടനെ അവര്‍ ചിത്രഗുപ്തന്റെ അടുത്ത ഹാജരാക്കും. ഇനി അഥവാ ചിത്രഗുപ്തന്‍ ബിസി ആണെന്കില്‍ എന്റെ അടുത്തേക്കും. ഇതിലെന്തോ മാറിമായം സംഭവിച്ചിട്ടുണ്ട്... ഏതായാലും കണ്ണന്‍ വാ... നമ്മുക്കൊന്ന് നോക്കാം..."
മറിമായമോ? എന്ത് മറിമായം... ഏതായാലും ഇവന്റെ പുറകെ കൂടാം... കണ്ടിട്ട് ഒരു മര്യാദക്കാരന്‍ ആണെന്ന് തോന്നുന്നു... ഇയാളിതെങ്ങനെ ഈ പുകയുടെ ഇടയില്‍ കൂടി നടക്കുന്നു? ആരെങ്കിലും വന്നു ചവിട്ടിയാല്‍ പോലും അറിയില്ല... പുക കാരണം ആളെ പോലും കാണത്തില്ല... ആഹ് ആര്‍ക്കറിയാം... തല്‍ക്കാലം പുറകെ തന്നെ കൂടാം...
ചുറ്റും അതിലെയും ഇതിലെയും ആയി കൊറേ പേര്‍ നടക്കുന്നുണ്ട്... കുറച്ചു മുന്‍പിലായി ഒരു വലിയ ആള്‍ക്കൂട്ടം... എന്താ സംഭവം?... ചന്ദ്രഭാനൂ അങ്ങോട്റെക്കാനല്ലോ പോവുന്നത്...
"എടൊ ചന്ത്രഭാനൂ... നമ്മള് ഇതെവിടെത്തി?"
"ഓഹ് സോറി... നിങ്ങള്‍ ഇവിടെ ഇതാധ്യാട്ടാണല്ലോ... പറയാന്‍ മറന്നു... ഇതാണ് ചിത്രഗുപ്തന്റെ സര്‍വീസ് ഡസ്ക്. ഇവിടെ നിന്നാണ് ചിത്രഗുപ്തന്‍ ആളുകളുടെ കണക്കെടുപ്പ് നടത്തുന്നത്... കണ്ണാ താനിവിടെ നില്‍ക്ക് ഞാന്‍ ഇപ്പൊ വരാം..."
എന്റെ ദേവീ... എന്തൊരു തിരക്കാ ഇവിടെ? എന്കി പിന്നെ ഒരു കൌണ്ടര്‍ കൂടി തുറന്നാല്‍ ഇത്രയും തിരക്ക് ഇവിടെ വരില്ലല്ലോ.... അല്ലാ... പുറകില്‍ വേറെ രണ്ടു കൌണ്ടര്‍ കൂടി ഒണ്ടല്ലോ... അവിടെ എന്താ ഒരു കൌണ്ടറില്‍ നല്ല തിരക്കും മറ്റേ കൌണ്ടറില്‍ ആളില്ലാത്തതും?... ഏതായാലും ചന്ദ്രഭാനു വരുമ്പോ ചോദിക്കാം... കൊറച്ചു നേരം അവിടെ നിന്നു അവിടുത്തെ കാര്യങ്ങള്‍ നോക്കിയപ്പോ ഒരു സംഗതി മനസ്സിലായി... ഓരോരുത്തരെയും ചിത്രഗുപ്തന്റെ അടുത്തേക്ക് കൊണ്ടു വരുന്നത് നല്ല തടിച്ച് ഇരുണ്ടു ഉള്ള ആളുകള്‍... അപ്പൊ ലവന്മാരാന് കിന്കരന്മാര്‍... ചിലരെ പിടിച്ചു കൊണ്ടാണ് വരുന്നത്... എന്നാ ചിലരോ... കിന്കരന്മാരുടെ കൂടെ മര്യാദക്ക് നടന്നു കൊണ്ടാണ് വരുന്നത്... സര്‍വിസ് കൌണ്ടറില്‍ നിന്നും പുറത്തേക്ക് വരുന്നവര്‍ പലരും അക്രമാസക്തരാവുന്നു... എന്താണാവോ കാര്യം... പുറകിലെ കൌണ്ടാരിലെക്ക് ഒന്നൂടെ സൂക്ഷിച്ചു നോക്കി... ആഹാ... അവിടെ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ടല്ലോ... ഐര്പോര്‍ത്ടിലെ പോലെ തന്നെ... ഒരു ആളുകള്‍ കൂടുതല്‍ ഉള്ള കൌണ്ടറിലെ ബോര്‍ഡില്‍ എന്താ എഴുതിയിരിക്കുന്നത്?.
"അവെര്‍ലി സര്‍വിസ്... നെക്സ്റ്റ് സര്‍വീസ് അറ്റ് എലേവന്‍ തെര്‍ട്ടി. നരകം നോണ്‍ സ്റ്റോപ്പ്."
അത് ശെരി... വെറുതെ അല്ല അതിന്റെ മുന്‍പില്‍ ഇത്രയും ആളുകള്‍... നരകത്തിലേക്ക് പോകുന്നവര്‍ അതിലെയ പോവണ്ടിയത്... അപ്പൊ അതിന്റെ അപ്പുറത്തുള്ള സര്‍വീസ് ഡസ്ക് സ്വര്‍ഗതിലെക്കുല്ലതായിരിക്കുമല്ലോ?.
"സര്‍വീസ് എവെരി ടു ദയ്സ്. സ്വര്‍ഗം നോണ്‍ സ്റ്റോപ്പ്"
ഹഹാ അത് കൊള്ളാം... നരകത്തിലേക്ക് എല്ലാ മണിക്കൂറിലും വണ്ടിയുണ്ട്. സ്വര്‍ഗത്തിലേക്ക് എല്ലാ രണ്ടു ദിവസം കൂടുംബോഴെക്കുമേ ഒള്ളൂ... ഇത് വല്ലതും നാട്ടില്‍ ഉള്ളവര്‍ അറിയുന്നുണ്ടോ ആവോ... ഇനി ഇപ്പം ഞാന്‍ എന്ഗോട്ടായിരിക്കും പോവുന്നത്... സ്വര്‍ഗതിലെക്കല്ലാതെ വേറെ എങ്ങോട്ട്... അപ്പം പിന്നെ ഇനി രണ്ടു ദിവസം വെയിറ്റ് ചെയ്യണമല്ലോ... ആഹ് സാരമില്ല... ചന്ദ്രഭാനൂന്റെ കൂടെ കൂടാം...
"കണ്ണാ..."
പെട്ടന്നുള്ള വിളിയെന്നെ ചിന്തകളില്‍ നിന്നും എണീപ്പിച്ചു...
"ഹ്മം എന്തായി?... ഞാന്‍ എങ്ങനെ ഇവിടെ എത്തി എന്ന് വല്ല ഐഡിയയും കിട്ടിയോ?"
"കണ്ണാ... അത് പിന്നെ...."
"പറ ഇഷ്ടാ... ഇങ്ങനെ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ..."
"അത് ഒരു അബദ്ധം പറ്റിയെന്നു തോന്നുന്നു... ആക്ച്വലി കണ്ണന്‍ ഇപ്പൊ ഇവിടെ നില്‍ക്കണ്ടിയതല്ല..."
"എന്ന് വെച്ചാ..."
"എന്ന് വെച്ചാ, കണ്ണന്റെ ജീവിതത്തില്‍ ഒരു ആത്മഹത്യാ ശ്രമം പറഞ്ഞിട്ടുള്ളതാ... പക്ഷെ അത് കൊണ്ടു തീരണ്ടിയിരുന്നതല്ല കണ്ണന്റെ ജീവിതം..."
"പിന്നെ..."
"വെള്ളത്തില്‍ ചാടിയ കണ്ണനെ ഒരാള്‍ രക്ഷപെടുത്താന്‍ നിയോഗിക്കപ്പെട്ടിരുന്നു..."
"എന്നിട്ട് ഞാന്‍ ആരെയും കണ്ടില്ലല്ലോ?"
"അതാ പ്രശ്നായി പോയത്... എന്തോ എവിടെയോ ഒരു മിസ്റ്റെക്ക് പറ്റി. കണ്ണനെ രക്ഷിക്കണ്ടിയാ ആള് കണ്ണന് മുന്നേ ആ കായലില്‍ തന്നെ വീണു മരിച്ചു... പുള്ളി കണ്ണന്‍ വരുന്നതിനും മുന്പേ ഇവിടെ എത്തി. ഇവിടെ കൌണ്ടറില്‍ ഇരുന്നത് ഒരു പുതിയ പെന്കൊച്ചാ... അവള് വന്ന ഒടനെ പുള്ളിയെ കടത്തി വിട്ടു... ആ പുള്ളി ഒള്രെടി നരകത്തില്‍ എത്തി..."
"അതിന്..."
"അതിന്... കണ്ണനെ ഇപ്പൊ ഞങ്ങള്‍ക്ക് ഇവിടെ നിറുത്താന്‍ അവകാശമില്ല..."
"ദെ ഒരുമാതിരി മറ്റേ പരുപാടി കാണിക്കരുത്... ഞാന്‍ ഇനി നാട്ടില്‍ തിരിച്ചു ചെന്നിട്ടു യാതൊരു കാര്യവുമില്ല... അല്ലെങ്കില്‍ പിന്നെ എനിക്ക് കൊറേ ക്യാഷ് താ... എന്നാ പിന്നെ ഞാന്‍ പോകാം..."
"അവിടെയും ഒണ്ടു ഒരു ചെറിയ കുഴപ്പം..."
"എന്ത്?"
"കണ്ണന്റെ ശരീരം ഇപ്പൊ ഒന്നെന്കില്‍ കായലിന്റെ അടിത്തട്ടില്‍ ചെന്നു കാണും... അല്ലെങ്കില്‍ ഏതെങ്കിലും മീന്‍ തിന്നു കാണും... ഇനി ആ ശരീരത്തില്‍ കേറാന്‍ കണ്ണന് പറ്റില്ല."
എന്റെ തല ചുറ്റുന്ന പോലെ... അപ്പം ഇനി ഞാന്‍ എന്ത് ചെയ്യും?... അല്ലാ... ഈ സീന്‍ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ആഹ് പിടികിട്ടി... പിടികിട്ടി...
"ഡോ... താന്‍ എന്താ എന്റടുത്ത് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ സിനിമാക്കഥ പറയുവാനോ? അതിലും ഇങ്ങനെ തന്നാ.... ആ പരുപാടി എന്റടുത്ത് നടക്കില്ല... എനിക്കിപ്പം യമനെ കാണണം... എവിടെ പുള്ളി.... വിളിച്ചു വരുത്തി ഇലയിട്ടിട്ട് ചോറില്ലാന്നു പറയും അതിന്റെ കൂട്ടത്തില്‍ തുണി കൂടി പൊക്കി കാണിച്ചാലുണ്ടല്ലോ... എന്റെ സ്വഭാവം മാറും... ഒള്ള കാര്യം പറഞ്ഞേക്കാം... എവിടെ കാലന്‍..."
"എന്റെ പൊന്നു കണ്ണാ ഇങ്ങനെ കിടന്നു ബഹളം വയ്ക്കാതെ... ഞാന്‍ ആ സിനിമാ കണ്ടിട്ടില്ല... ഇവിടെ ഇപ്പം ദിവിടി മാത്രമെ എടുക്കാറുള്ളൂ... "
"താന്‍ എന്താ തമാശിക്കുവാണോ... മര്യാദക്ക് താന്‍ എന്നെ കാലന്റെ അടുത്ത എത്തിക്ക്... ഇല്ലെങ്കില്‍ എന്റെ സ്വഭാവം മാറും..."
"ശിവനേ... എന്തിനാ എനിക്കിങ്ങനെ ഒരു പരീക്ഷണം... എന്റെ പൊന്നു കണ്ണാ... നമ്മുക്ക് പരിഹാരം ഉണ്ടാക്കാം... യമദേവന്റെ അടുത്ത് ചെന്നാ എന്റെ കഥ അതോടെ തീരും... ഇങ്ങനെ ഒരു അബദ്ധം ഇതാധ്യമാ... എന്റെ കഴിവ് കേടായിട്ടെ ഇതിനെ കാണൂ.. അത് കൊണ്ടു ഞാന്‍ പറയുന്നത് ദൈവത്തെ ഓര്ത്തു ഒന്നു കേള്‍ക്ക."
"ഹ്മം പറ..."
"തല്‍ക്കാലം കണ്ണന്‍ എന്റെ കൂട്ടത്തില്‍ കൂടിക്കോ... ഭൂമിയിലേക്ക് പോവണ്ട... ഈ വേഷം ഒക്കെ ഒന്നു മാറ്റിയാല്‍ മതി... ഞാന്‍ എന്റെ ട്രെയ്നി ആണെന്ന് പറഞ്ഞോളാം... ഇനി അഥവാ കണ്ണനോട് ആരെങ്കിലും ചോദിച്ചാ അങ്ങനെ പറഞ്ഞാ മതി... എന്താ???"
"അത് കൊണ്ടു എനിക്കെന്താ ഗുണം?"
"കണ്ണന്റെ ആഗ്രഹങ്ങള്‍ എല്ലാം ഞാന്‍ സാധിച്ചു തരാം..."
"എല്ലാം???"
"എല്ലാം..."
എന്റെ ഉള്ളില്‍ അറിയാതെ തന്നെ ഒരു ചെറിയ ചിരി പൊട്ടി....
Freitag, 24. Oktober 2008
Freitag, 17. Oktober 2008
ദേവലോകം 2
ഒരു പത്തടി ഓടിയിട്ട് ഞാന്‍ അവിടെ നിന്നു. അല്ല ഇങ്ങനെ ഓടിയിട്ട് എന്ത് കിട്ടാനാ? ഏതായാലും ഞാന്‍ ചത്തതല്ലേ... ഇതില്‍ കൂടുതല്‍ എനിക്കിനി എന്ത് സംഭവിക്കാന്‍?. പിന്നെ നേരത്തെ ചിരിച്ചത് ആരാണെന്ന് അറിയണമല്ലോ. ആഹാ... അത്രക്കായോ... മനുഷ്യന്മാരെ പേടിപ്പിക്കുന്നതിനു ഒരു അതിരൊക്കെയില്ലെ
"ആരാ... അത്..."
അല്പം പേടി ഇല്ലാതില്ല. വെറുതെ ആളും തരവും അറിയാതെ നമ്മള്‍ വെല്ലു വിളിച്ചിട്ട് എന്തിനാ വേലിയിലും വെയിലത്തും മര്യാദക്ക് കിടക്കുന്ന പാമ്പിനെ വെറുതെ എടുത്തു കോ...
നോ.. നോ...
കൊട്ടപ്പുറത്ത് വെക്കുന്നത്...
പതുക്കെ അവിടെ നിന്നും എത്തി വലിഞ്ഞു ശബ്ദം കേട്ടിടത്തേക്ക് നോക്കി... പക്ഷെ ആരെയും കാണുന്നില്ലല്ലോ... പിന്നെ ആരാ അവിടെ നിന്നും ചിരിച്ചത്?. ചുറ്റും പുകച്ചുരുള്‍ അല്ലാതെ വേറെ ഒന്നും കാണാനില്ല. ഇനി എനിക്ക് തോന്നിയതാണോ?. ഏതായാലും തിരിച്ചു പോയി നോക്കാം. ഏത് നിമിഷത്തിലും ഒരു ആക്രമണം പ്രതീക്ഷിച്ചു വേണം ഓരോ അടിയും മുന്നോട്ട് വെക്കാന്‍.
ഇത്രയും വിധഗ്തമായി ശബ്ദം ഉണ്ടാക്കാതെ നടക്കാന്‍ അറിയാം എന്നരിയമായിരുന്നെന്കില്‍ ഞാന്‍ വല്ല പട്ടാളത്തിലും പോയി ചേര്‍ന്നേനെ.
വീണ്ടും ഗെയിറ്റ് കടന്നു അകത്തെത്തി.
ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു.
ഇല്ല ആരുമില്ല.
ഏതായാലും കുറച്ചുകൂടി മുന്‍പോട്ടു പോയി നോക്കാം. ആരെയെന്കിലും കാണാതിരിക്കില്ല. അടുത്ത ഒരടി മുന്‍പോട്ടെടുത്തു വെക്കുകയും പെട്ടന്ന് വീണ്ടും ഒരു ശബ്ദം.
"നില്‍ക്കവിടെ..."
"ഹെ? ഇതാരപ്പാ..." ചുറ്റും വീണ്ടും ആരെയും കാണുന്നില്ല... "ദാ നിന്നേ..."
"ആരാണ് നിങ്ങള്‍?"
"ഞാനോ? ഞാന്‍ കണ്ണന്‍. നിങ്ങളാരാ?"
"ഹാഹാഹാ... ഇവിടെ വന്നിട്ട് ഞാന്‍ ആരാണെന്നോ. മകനെ നീ ഇപ്പൊ സ്വര്‍ഗതിന്റെയും നരകതിന്റെയും ഇടയില്‍ ഉള്ള ഒരു സ്ഥലത്താണ് നില്‍ക്കുന്നത്. ഇവിടെ വെച്ചാണ് തീരുമാനിക്കുന്നത് ആര് എങ്ങോട്ട് പോകണം എന്നുള്ളത്. പക്ഷെ നീ എങ്ങനെ ഒറ്റക്ക് ഇവിടെ എത്തി? സാധാരണാ യമദേവന്റെ കിന്കരന്മാരാനല്ലോ ഇവിടെ ആളുകളെ കൊണ്ടു വരുന്നത്. നീ എങ്ങനെ ഒറ്റക്ക് ഇവിടെത്തി?."
"അതൊക്കെ പറയാം... ആദ്യം നിങ്ങള്‍ ആരാണെന്ന് പറ... എന്നിട്ട് ആദ്യം നിങ്ങള്‍ എന്റെ മുന്നില്‍ വാ. അല്ലാതെ ഞാന്‍ ഇതാരോടെന്നു വെച്ചിട്ടാ വര്‍ത്താനം പറയുന്നത്. "
"ഇനി പറയൂ... നീ എങ്ങനെ ഇവിടെത്തി?"
"നിങ്ങലാധ്യം മുന്നിലേക്ക് വാ മനുഷ്യാ... ഇതു കൊറേ നേരമായല്ലോ ഒരുമാതിരി ആളെ വടിയാക്കാന്‍ തുടങ്ങിയിട്ട്. നിങ്ങള്‍ എന്റെ മുന്നില്‍ വരുന്നോ അതോ ഞാന്‍ നിങ്ങളുടെ മുന്നില്‍ വരണോ?"
"ഞാന്‍ പിന്നെ എന്താ നിന്റെ തലേല്‍ ആണോ കേറി ഇരിക്കുന്നത്. താഴേക്ക് നോക്കെടാ ശവി... മ്മ് മ്മ്... ക്ഷമിക്കൂ മകനെ. പെട്ടന്ന് കണ്ട്രോള്‍ വിട്ടു പോയി. ഞാന്‍ നിന്റെ മുന്നില്‍ തന്നെ നില്‍പ്പുണ്ട്."
ഞാന്‍ താഴേക്ക് നോക്കിയപ്പോ കണ്ടത് ഒരു രണ്ടടി പൊക്കത്തില്‍ ഉള്ള ഒരു ചെറിയ മനുഷ്യന്‍. പക്ഷെ വസ്ത്രങ്ങള്‍ എല്ലാം ഇപ്പഴത്തെ സീരിയലുകളിലെ പോലെ... വെല്യ മാലയും. ഒരു ഷാള്‍ പോലെ ചുവപ്പ് നിരത്തില്‍ ഉള്ള എന്തോ ഒരു തുണി കഴുത്തി കൂടി ഇട്ടു അത് കയ്യില്‍ ഒരു ചുറ്റുചുറ്റി ഇട്ടിരിക്കുന്നു. ഏതായാലും ആള് ചെറുതാണെങ്കിലും കിടു സെറ്റപ്പ് ആയിട്ടുണ്ട്.
"അല്ലാ ഇതാരാണപ്പാ... കാലന്റെ കാല് വെട്ടി മാറ്റിയ വേര്ഷനോ?"
"പറയൂ മകനെ നിനക്ക് എന്താണ് അറിയണ്ടിയത്."
"അല്ലാ സാമി... നിങ്ങള്‍ ആരാ?"
"ഹാഹാ ചന്ത്രഭാനൂ..."
"ഹാ ഹാ ചന്ത്രഭാനൂവോ? ഹാ ഹാ എന്താ ഇനിഷ്യല്‍ ആണോ?"
"അല്ലാ എന്റെ പേരാണ് ചന്ത്രഭാനൂ. ഇവിടെ ചിത്രഗുപ്തന്‍ സാറിന്റെ പി.എ ആണ്."
"ഹൊ തന്റെ വര്‍ത്താനം പെരുമാട്ടോം കേട്ടപ്പോ ഞാന്‍ വിചാരിച്ചു ഇയാളിവിടുത്തെ വെല്യ മൊതലാളി ആയിരിക്കുമെന്ന്. അപ്പം ചിത്രഗുപ്തന്റെ സൈടാനല്ലേ... ശരി സൈടെന്കില്‍ സൈഡ്... ചന്ത്രഭാനൂ... ആക്ച്വലി എന്താ സംഭവം... ഞാന്‍ എങ്ങനെ ഇവിടെ എത്തി?. "
"അത് ശെരി അപ്പം തനിക്കും ഒന്നും അറിയില്ലേ. ഈ ചോദ്യം തന്നെ അല്ലെ ഞാന്‍ തന്നോടും ചോദിച്ചത്. താന്‍ ഇവിടെ എങ്ങനെ എത്തി?."
"ആഹാ... അതെനിക്കരിയാവയിരുന്നെന്കില്‍ ഞാന്‍ തന്നോടു ചോദിക്കുമോ ഞാന്‍ എങ്ങനെ ഇവിടെതീന്നു? എനിക്കങ്ങു നേരിട്ടു പറഞ്ഞാ പോരെ ഞാന്‍ എങ്ങനിവിടെതീന്നു?. ഇത് നല്ല കൂത്ത്."
"ഹൂ.... കണ്ഫ്യൂഷന്‍ കണ്ഫ്യൂഷന്‍... കണ്ണാ... ആക്ച്വലി ആരും ഇവിടെ ഒറ്റക്ക് വരാറില്ല. യമദേവന്റെ കിന്കരന്മാരാന് ആത്മാക്കളെ ഇങ്ങോട്ട് കൊണ്ടു വരുന്നത്. ഇതിപ്പോ ആദ്യത്തെ സംഭവമാ ഒരാത്മാവ് കിന്കരന്മാരെ കൂടാതെ ഇവിടെ എത്തിയത്."
"എന്താ പറഞ്ഞെ? കിന്കരന്മാരോ??? എന്നിട്ട് ഞങ്ങളുടെ നാടിലെ സീരിയലില്‍ ഒക്കെ കാണിക്കുന്നത് യമദേവന്‍ നേരിട്ടു വരുന്നതാണല്ലോ കൊണ്ടു പോകാന്‍?... വെറുതെ മനുഷ്യനെ പറ്റിക്കരുത് കേട്ടോ.."
"പണ്ടൊക്കെ അങ്ങനെ ആയിരുന്നു... പക്ഷെ ഇപ്പം എല്ലാം മാറിയില്ലേ... ഇവിടെയും കംപ്യുട്ടര്‍ വന്നില്ലേ.. യമദേവന്‍ ഇപ്പൊ സിംഹാസനത്തില്‍ ഇരുന്നു തന്റെ പേര്‍സണല്‍ കംപ്യുട്ടര്‍ വഴി ഓരോന്നും നടത്തുന്നത്. "
"ആജാ നച്ചലെ ആജാ നച്ചലെ... ആജാ നച്ചലെ ആജാ നച്ചലെ.."
"എസ്സുസ്മി..." ചന്ത്രഭാനൂ ഒരു വിരല്‍ പൊക്കി കാണിച്ചു പറഞ്ഞു.
"ഹലോ... അതെ ചന്ത്രഭാനൂ ഹിയര്‍... ആര് ചിത്രഗുപ്തന്‍ സാറോ... ഇല്ല. പുള്ളി ഒരാഴ്ചയായിട്ട് അവധിയിലാ... എന്താ കാരണം എന്നോ... ഒന്നും പറയണ്ട ആശാനെ, പുള്ളിടെ കണക്കൊക്കെ എഴുതികൊണ്ടിരുന്ന ലാപ്ടോപ് ഇല്ലേ? ആഹ് അത് തന്നെ... അതില്‍ എന്തോ വയറസ് കേറി പോലും. ഒരാഴ്ചയായിട്ട് ഏതായാലും ആ സാധനം ഓടുന്നില്ല... അത് കൊണ്ടു പുള്ളി പഴയ കണക്കു പുസ്തകം തപ്പിക്കൊണ്ടിരിക്കുവ... കമ്പ്യൂട്ടര്‍ കിട്ടിയപ്പോ എടുതെരിഞ്ഞതല്ലേ എവിടെയാ പോയി വീണതെന്ന് ആര്‍ക്കറിയാം... ഓഹ് ശെരി ശെരി... ഇല്ലാ ഞാന്‍ പറഞ്ഞോളാം... ഓക്കേ ഓക്കേ... ബൈ"
ഇതെല്ലാം കണ്ടു വാ ഒരു ഗുഹാമുഖം പോലെ തുറന്ന ഇരിപ്പില്‍ അവിടെ നില്‍ക്കാനെ എനിക്ക് തോന്നിയുള്ളൂ.
"ടോ... ടോ... ഇയാളിത് എന്ത് കണ്ടോണ്ടിരിക്കുവാ... ടോ..."
സൈഡില്‍ നിന്നും ഒള്ള തട്ട് കൊണ്ടു പെട്ടന്ന് ഞെട്ടി അങ്ങോട്ടും ഇങ്ങോട്ടും നോക്കി. ഞാന്‍ എന്താ ഈ കണ്ടത്?... നേരത്തെ കേട്ട പാട്ടു ചന്ത്രഭാനുവിന്റെ മൊബൈലില്‍ നിന്നും കേട്ടത്. ഇവിടെയും മോബിലോ? ഇനി എന്തൊക്കെ കാണണം എനിക്ക്...

Donnerstag, 16. Oktober 2008
ദേവലോകം 1
ഈ കായലിന്റെ തീരത്ത് വന്നിരിക്കാന്‍ എന്ത് രെസമാണ്. കാറ്റത്ത് തുള്ളിക്കളിക്കുന്ന ഇലകള്‍ എന്നോട് വിശേഷങ്ങള്‍ പറയുകയാണോ?. കായലിലെ ഓരോ ചെറു ഓളങ്ങളും ഓരോ തവണയും വാശിയോടെ എന്റെ കാലില്‍ വന്നു തൊടാന്‍ ശ്രമിക്കുന്നുണ്ടോ? അസ്തമയ സൂര്യന്റെ മഞ്ഞ കലര്ന്ന ആ ചുവപ്പ്... ഒരു കണക്കിന് നോക്കിയാല്‍ എത്ര സുന്ദരമാണീ ലോകം. പക്ഷെ ആര്ക്കും വേണ്ടാത്ത ഞാന്‍ എന്തിന് വെറുതെ ഈ ലോകത്തിനൊരു ഭാരമായി ഇരിക്കണം?. ഇത് തന്നെ പറ്റിയ അവസരം. ആരും അടുത്തെങ്ങും ഇല്ല. ഈ ലോകമേ നിന്നോട് വിട. ആക്ച്വലി ജീവിച്ചു കൊതി തീര്‍ന്നില്ല. ആഹ് സാരമില്ല ഇത്രയും നാള്‍ ജീവിച്ചില്ലേ. അത് മതി. ബാക്കി ഇനി അടുത്ത ജന്മം ഉണ്ടെന്കി അപ്പൊ ആവാം.
ആ കല്ലിന്റെ മുകളില്‍ കേറി നിന്നു ചാടണോ അതോ ഇവിടെ നിന്നു കൊണ്ടു തന്നെ ചാടിയ മതിയോ?. എന്തിന് വെറുതെ റിസ്ക് എടുക്കണം? ഇവിടെ നിന്നു തന്നെ ചാടാം. ഇനി കല്ലിന്റെ മുകളില്‍ കേറി കാലൊടിഞ്ഞു ആശുപത്രിയില്‍ എങ്ങാനും പോകണ്ടി വന്നാല്‍ പിന്നെ അത് മതി. മനസ്സിന്റെ അകത്തളത്തില്‍ നിന്നും ആരോ വേണ്ട വേണ്ട എന്ന് പറയുന്നുണ്ടോ? എന്ത് കുന്തമായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു .
വാണ്‍
റ്റു
ത്രീ
"ബ്ലും..."
ഇപ്പൊ നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും എന്താ സംഭവം എന്ന് അല്ലെ? ആരും വിഷമിക്കണ്ട. എന്റെ പേരു കണ്ണന്‍, ഞാന്‍ ആത്മഹത്യ ചെയ്തതാണ് ഇപ്പൊ കണ്ടത്. വെറും ആത്മഹത്യ അല്ലാ... കായലില്‍ ചാടി ആവിശ്യത്തിന് വെള്ളം കുടിചോണ്ടുള്ള മരണം. അതിനൊരു കാരണം ഒണ്ടു. ഞാന്‍ ഒരു ചിട്ടി നടത്തിയിരുന്നു. പക്ഷെ എന്റെ യോഗം കൊണ്ടു അത് പൊട്ടി. ആരെയും പറ്റിക്കണമെന്നു എനിക്ക് ആഗ്രഹം ഇല്ലായിരുന്നു. പക്ഷെ ആ ഒരു കാര്യം നാട്ടുകാരോട് പറഞ്ഞാ മനസ്സിലാവണ്ടേ. ചിട്ടിക്കായി മേടിച്ച ക്യാഷ് എല്ലാം ഞാന്‍ എന്റെ ഒരു സുഹൃത്തിനെ എല്പ്പിച്ചതാ. ആ വൃത്തികെട്ടവന്‍ അത് നല്ല പലിശ മേടിച്ചു തരാം, ഇരട്ടി ആക്കി തരാം എന്നൊക്കെയുള്ള മോഹന വാഗ്ദാന്ങള്‍ ഒക്കെ തന്നു എന്നെ പാലം വലിച്ചു. ഇപ്പം അവനും ഇല്ല ക്യാഷും ഇല്ല. നാട്ടുകാരോട് ഉത്തരം പരയണ്ടിയത് ഞാനും. ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നത് കൊണ്ടു ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്കെന്കിലും കുറച്ചു സമാധാനം കിട്ടുമല്ലോ. ഞാന്‍ കാരണം എന്ത്രയെന്നു വെച്ചാ അവരും തെറി കേള്‍ക്കുന്നത്. ഇന്നലെ കൂടി മേടെലെ സാലിചെച്ചി വന്നു പ്രാകിയിട്ടു പോയതേ ഒള്ളൂ. നീ വെള്ളം ഇറങ്ങാതെ ചാവൂടാ എന്ന്. ആ ഒരു ഒറ്റ വെല്ലു വിളിയുടെ പുറത്താണ് കായലില്‍ തന്നെ ചാടാന്‍ തീരുമാനിച്ചത്. അതാവുമ്പോ ആവിശ്യത്തിന് വെള്ളം ഇറങ്ഗൂലോ... ഇല്ലായിരുന്നെന്കില്‍ വല്ല വിഷവും മേടിച്ചു അടിച്ചിട്ട് മര്യാദക്ക് വീട്ടില്‍ തന്നെ കിടന്നു മരിച്ചേനെ. ഇനി ഇപ്പം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലല്ലോ. കാരണം ഞാന്‍ മരിച്ചു പോയില്ലേ. ഇപ്പം നിങ്ങള്‍ കരുതുന്നുണ്ടാവും ചത്തവന്‍ എങ്ങനാടാ മിണ്ടുന്നതെന്ന്. അതല്ലേ അതിത്നെ രസം. ചത്തു കഴിഞ്ഞാല്‍ ഒന്നും അറിയണ്ട എന്ന് കരുതിയ ഞാന്‍ വല്യകാര്യത്തില്‍ ചത്തത്. പക്ഷെ ദെ ഞാന്‍ ഇപ്പൊ മേഘങ്ങള്‍ക്കിടയില്‍ കൂടി എങ്ങോട്ടോ പോവുകയാ... എങ്ങോട്ടാണെന്ന് ഒരു ഐഡിയയും ഇല്ല. ഇവിടെ ഒള്ളവന്മാര്‍ക്ക് എന്നാ പിന്നെ ഒരു ബോര്‍ഡ് എങ്ങാനും വെക്കാന്‍ മേലെ?. ഇതു ചുമ്മാ മനുഷ്യനെ മെനക്കെടുത്താന്‍. ഇതെവിടോട്ടാ ഞാന്‍ ഈ പോണത്? എന്ഗോട്ടനെന്കിലും ഇവിടെ നിന്നും താഴേക്ക് നോക്കാന്‍ നല്ല രസമുണ്ട്. ലോകം മുഴുവന്‍ ചെറിയ പൊട്ടു പോലെ. ഏതായാലും ഒരു ഫ്ലെഇടില്‍ ഇരിക്കുന്നത് പോലെ. പെട്ടന്ന് ആരോ പുറകില്‍ ഇരുന്നു കയറിട്ടു വലിച്ചത് പോലെ നിന്നു.
"ആരാടാ ബ്രയ്ക് ഇട്ടത്? പറഞ്ഞിട്ടിടണ്ടേ? ഇപ്പൊ ഞാന്‍ താഴേക്ക് പോയെനെല്ലോ?"
മുന്നില്‍ ഒരു വലിയ ഗെയിറ്റ്. ഇരു വശത്തേക്കും നോക്കെത്താ ദൂരത്ത് മതിലും. വെറുതെ അല്ല ബ്രെയിക്ക് ഇട്ടത്. ഇല്ലായിരുന്നെന്കില്‍ വന്ന സ്പീഡില്‍ ഈ ഗെയിട്ടിനിട്ട് ഇടിച്ചു വീണ്ടും മരിച്ചേനെ.. ഹൊ. ഭാഗ്യം. ഇനിയിപ്പം ഈ ഗെയിറ്റ് എങ്ങനെ തുറക്കും?. കോളിംഗ് ബെല്‍ ഒന്നും കാണുന്നുമില്ല. മുട്ടി നോക്കാം.
ടക് ടക് ടക്...
"ഹല്ലോ... ആരുമില്ലേ? ആരെങ്കിലും വന്നീ ഗെയിറ്റൊന്നു തുറക്കണേ. ഒരാള്‍ ഇവിടെ പുറത്തു നില്‍പ്പുണ്ട്... ഹലോ..."
ടക് ടക് ടക്...
...
...
ട്ര്ര്ര്‍ര്ര്ര്‍ ര്ര്ര്ര്‍
"ആഹ ആരോ ഗെയിറ്റ് തുറക്കുന്നുണ്ടല്ലോ. ആധ്യായിട്ടു വരുന്നതല്ലേ നല്ലൊരു ഇമ്പ്രഷന്‍ ഉണ്ടാക്കണം. കേറി ചെല്ലുംബഴെ ഒരു ഷയ്ക്ക്ഹാന്‍ഡ് ഒക്കെ കൊടുത്ത് തുറന്ന ആളെ ഒന്നു കയ്യില്‍ എടുക്കാം. "
ഒരു ചിരിയും മുഖത്ത് ഫിറ്റ് ചെയ്തു ഗെയിറ്റ് തുറന്ന ആളെ കാണാന്‍ കൊതിയോടെ നിന്നു. പക്ഷെ നിരാശയായിരുന്നു ഫലം... ഗെയിറ്റ് ഓട്ടോമാറ്റിക് ആയിട്ടാണ് തുറന്നത്.
കൊള്ളാല്ലോ സെറ്റപ്പ് എന്നും മനസ്സില്‍ ഓര്ത്തു പതിയെ ഇരു വശത്തേക്കും ഒളിച്ചു നോക്കി പതിയെ അകത്തേക്ക് കയറി. ചുറ്റും പുക മാത്രം. ആരെയും കാണുന്നില്ല. ഇത് സംഭവം എവിടാ? സ്വര്‍ഗമോ അതോ നരകമോ? ഒരു പിടിയും കിട്ടുന്നില്ലല്ലോ. ഏതായാലും കുറച്ചൂടെ മുന്നോട്ടു പോയി നോക്കാം. എന്താ സംഭവം എന്നറിയല്ലോ... ഓരോ ചുവടും വളരെ സൂക്ഷിച്ചു വേണം വെക്കാന്‍... എപ്പോ വേണമെങ്കിലും ഒരു ആപത്ത് മുന്നില്‍ വരാം...
"ഹാഹാ ഹാഹാ..."
പറഞ്ഞു തീര്‍ന്നില്ല എട്ടു ദിക്കും പൊട്ടുമാറ് ഒരു അട്ടഹാസം...
"എന്റെയമ്മോ..." എന്നലറി കൊണ്ടു തിരിഞ്ഞോടാന്‍ അല്ലാതെ വേറെ ഒന്നിനും എനിക്ക് പറ്റിയില്ലാ...

Abonnieren
Kommentare (Atom)